റിയാദ്: സൗദിയിലേക്കുള്ള വിമാന സര്‍വിസുകളുടെ താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍നിന്നും നേരിട്ടുള്ള സര്‍വിസുകള്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കൊവിഡിന്റെ പുതിയ വകഭേദം സംഭവിച്ച വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പാണ് സൗദിയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും ഏര്‍പ്പെടുത്തിയത്. താല്‍ക്കാലികമായ വിലക്ക് ഇന്ന് എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാര്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്.
