ദോഹ: സുദാനിലെ ഖാര്‍ത്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹയിലേക്കു പുറപ്പെട്ട വിമാനത്തില്‍ പൂച്ച. വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയ പൂച്ചയാണ് വിമാന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും തലവേദനയായത്. തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി.

വിമാനം ഖാര്‍ത്തൂം വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞാണ് ജീവനക്കാര്‍ കോക്ക് പിറ്റില്‍ പൂച്ചയെ കണ്ടത്. ജീവനക്കാരുടെ ഇടപെടലില്‍ പരിഭ്രാന്തനായ പൂച്ച ക്യാപ്റ്റനെ ആക്രമിച്ചു. ഇതോടെ വിമാനം തിരിച്ച് ഖാര്‍ത്തൂം എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു.

തുടര്‍ന്ന് പൂച്ചയെ കോക്പിറ്റില്‍ നിന്നും തിരിച്ചിറക്കി. ദോഹയിലേക്ക് പറക്കും മുമ്പ് വിമാനം ഹാങറില്‍ നിര്‍ത്തിയിട്ട സമയത്താണ് പൂച്ച അകത്തേക്ക് കയറിയതെന്നാണ് കരുതുന്നത്.