മനാമ: രണ്ട് ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് ബോട്ടുകൾ ഇന്നലെ ഒരു മണിക്ക് ഖത്തർ പട്രോളിങ് ബോട്ടുകൾ തടഞ്ഞതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാഷ്‌ത് അൽ ദിബാലിന് വടക്ക് സമുദ്ര അഭ്യാസം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് തടഞ്ഞത്.

ഖത്തറി ബോട്ടുകളുടെ നീക്കം പ്രാദേശിക, അന്തർദേശീയ കരാറുകൾ ലംഘിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടേറിയറ്റിൽ റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു.
