THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 12, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഒമാനിൽ ആശങ്ക ഉണർത്തി കൊവിഡ് മരണങ്ങൾ

ഒമാനിൽ ആശങ്ക ഉണർത്തി കൊവിഡ് മരണങ്ങൾ

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1640 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് മരണസംഖ്യ 2467 ആയി ഉയര്‍ന്നു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 230219 ആയി. ഇതില്‍ 207795 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് രോഗം പിടിപെട്ട 164 പേരെ രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 345 പേര്‍ ഉള്‍പ്പെടെ, ഇപ്പോള്‍ 1060 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

അതേസമയം, ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments