THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കും എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം

ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കും എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം

അബുദാബി: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്കും റാസല്‍ഖൈമയിലേക്കും എത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നു മുതല്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത റെസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാം.

യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലര്‍ പ്രകാരം ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ കാലയളവ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

യു.എ.ഇയിലെ അബുദാബി, റാസല്‍ഖൈമ എന്നീ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ട്രാക്കിംഗ് ഉപകരണം ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ പരിശോധനയും നടത്തുകയും വേണം.

അതേസമയം, ദുബൈയിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതി. ഇവര്‍ 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയേണ്ടതില്ലെന്ന് ഈ രണ്ട് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനാഫലം നെഗറ്റീവ് ആകുന്നതുവരെ ക്വാറന്റൈനില്‍ കഴിയേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments