THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ്: ബഹ്റൈനിൽ യാത്രാ നിബന്ധനകളിൽ മാറ്റം വരുന്നു

കൊവിഡ്: ബഹ്റൈനിൽ യാത്രാ നിബന്ധനകളിൽ മാറ്റം വരുന്നു

ദുബായ്: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബഹ്റൈനിൽ യാത്രാനിബന്ധനകളിൽ മാറ്റംവരുന്നു. ഏപ്രിൽ 27 മുതൽ ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഇന്ത്യക്കാർക്കും 48 മണിക്കൂറിനകമുള്ള ആർ.ടി.പി.സി.ആർ. ഫലം നിർബന്ധമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടെത്തുന്ന യാത്രികർക്കും ഇന്ത്യയിലൂടെ ട്രാൻസിറ്റ് യാത്രികരായി എത്തുന്നവർക്കും പുതിയ മാനദണ്ഡങ്ങൾ ബാധകമായിരിക്കും. പരിശോധനാഫലത്തിന്റെ ആധികാരികത ഉറപ്പാക്കാൻ അവയിൽ ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തിയിരിക്കണം. പ്രിന്റ് രൂപത്തിലായിരിക്കണം ഫലങ്ങൾ ഹാജരാക്കേണ്ടത്. ആറുവയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും നിബന്ധന ബാധകമാണ്. ബഹ്റൈനിൽ എത്തിയാലുടൻ വിമാനത്താവളത്തിൽവെച്ച് വീണ്ടും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. ഇന്ത്യക്കുപുറമേ പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരും നടപടി പാലിക്കണം. മറ്റു യാത്രാനിബന്ധനകൾ തുടരുന്നതായും അധികൃതർ വ്യക്തമാക്കി. 27 മുതൽ ഇന്ത്യയിൽനിന്നുള്ളവരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തുന്നതായി ബഹ്റൈൻ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments