കുവൈത്ത് സിറ്റി: കുവൈത്തില്‍ അറുപതോളം വ്യാജ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തിയ ഇന്ത്യന്‍ ലാബ് ടെക്നീഷ്യനെ അധികൃതര്‍ പിടികൂടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അല്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു സ്വകാര്യ ലാബ് ടെക്നീഷ്യനെയാണ് ഇത്തരത്തില്‍ പിടികൂടി അധികൃതര്‍ നാടുകടത്തലിന് വിധേയമാക്കുന്നത്. പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഒന്നിന് മുപ്പത് ദിനാര്‍ എന്ന നിരക്കിനാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇതില്‍ ലാബിനുള്ള തുക ഒഴിച്ചു പ്രതി ആറു റിയാല്‍ സ്വന്തമാക്കാറുണ്ടെന്ന് അധികൃതര്‍ കണ്ടെത്തി.

അന്‍പത്തിയൊന്ന് വയസുള്ള പ്രതി അധികൃതരുടെ മുന്നില്‍ കുറ്റ സമ്മതം നടത്തിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്നുള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ഭൂരിഭാഗം പേരും ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നാണ് ഔദ്യോഗിക വിവരം.