THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നത് 2023 വരെ നീട്ടി ദുബൈ

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നത് 2023 വരെ നീട്ടി ദുബൈ

ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി ദുബൈ. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കിയത്.

മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവെച്ച് 2018-ല്‍ ഉത്തരവിറങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്. കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments