THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf വർഷവസാനത്തോടെ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാൻ ദുബായ്

വർഷവസാനത്തോടെ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കാൻ ദുബായ്

ദുബായ്: 2021ന്റെ അവസാനത്തോടെ യുഎഇയിലെ ദുബായിൽ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ട്വിറ്ററിലൂടെ ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ റമദാൻ നോമ്പിന്റെ സമയമാണെങ്കിലും ദുബായിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തോതിൽ വാക്സിനേഷൻ പുരോഗമിക്കുന്നുണ്ട് . ദുബായ് എമിറേറ്റിൽ 2021ന്റെ അവസാനത്തോടെ വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കുമെന്നാണ് ദുബായ് മീഡിയ ട്വീറ്റിലൂടെ അറിയിക്കുന്നത്.

ദുബായിൽ 11 ആരോഗ്യ കേന്ദ്രങ്ങളിലാണ് സൗജന്യമായി കോവിഡ് വാക്സിനുകൾ നൽകുന്നത്. കൂടാതെ 2 മൊബൈൽ ക്ലിനിക്കിലൂടെ കോവിഡ് വാക്സിനേഷൻ സംഘടിപ്പിക്കുന്നുണ്ട്. ദുബായ് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായി ഡിഎച്ചഎയിലുടെ കോവിഡ് വാക്സിനേഷനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. കൂടാതെ 800342 എന്നീ നമ്പറിൽ വിളിച്ചു കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

നോമ്പിന്റെ ഇടയിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ഒരിക്കലും നോമ്പ് മുറിക്കാൻ ഇടയാക്കില്ലെന്ന് ദുബായിയുടെ ഫത്വ വിഭാഗത്തിന്റെ തലവൻ ഷെയ്ഖ് ഡോ. അഹ്മദ് ബിൻ അബ്ദുൾ അസീസ് അൽ ഹദ്ദാദ് അറിയിച്ചിരുന്നു.

നോമ്പ് നോക്കുന്ന സമയങ്ങളിൽ ശരീരത്തിന്റെ തുറന്ന് ഭാഗങ്ങളായ വായിലൂടെയും മൂക്കിലൂടെയും ഭക്ഷണവും വെള്ളവും മരുന്നും സ്വീകരിക്കാൻ പാടില്ല എന്നാണ്. അതിനാൽ നോമ്പ് നോക്കുന്ന സമയങ്ങളിൽ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നത് കൊണ്ട് ആരുടെയും നോമ്പ് മുറിയില്ല എന്നാണ് അൽ ഹദ്ദാദ് വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments