മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ഫൈനൽ ഇന്ന് വൈകുന്നേരം 5.10 ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. 17 റൗണ്ടുകളുള്ള ഈ വർഷത്തെ ഫോർമുല വൺ ലോക ചാമ്പ്യൻഷിപ്പിന്റെ 15-ാം റൗണ്ടാണ് ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ്.

ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020, ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സ് 2020 എന്നിങ്ങനെ ഇരട്ട-തലക്കെട്ടിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. രാജ്യത്ത് ഇത് ആദ്യമായാണ് രണ്ടു ശീർഷകത്തിൽ മത്സരങ്ങൾ നടക്കുന്നത്.

ഇരട്ട-തലക്കെട്ടിന്റെ ആദ്യ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം മത്സരമായ ഫോർമുല വൺ റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സ് 2020 ഡിസംബർ 4 മുതൽ 6 വരെ നടക്കും. ഈ സീസണിലെ ഏറ്റവും ഉയർന്ന ലാപ് എണ്ണമായ 87 ലാപ്‌സ് സഖീർ ഗ്രാൻഡ് പ്രിക്സിൽ അവതരിപ്പിക്കും.