THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ജി.സി.സി ഉച്ചകോടി: മിനിസ്​റ്റീരിയല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു

ജി.സി.സി ഉച്ചകോടി: മിനിസ്​റ്റീരിയല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു

മനാമ: ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ 41-ാമത് ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.സി മന്ത്രിസഭയുടെ 146-ാമത് പ്രിപ്പറേറ്ററി സെഷൻ ഓൺലൈനിൽ നടന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും അടുത്ത ഗൾഫ് ഉച്ചകോടി ചെയർമാനുമായ ഡോ.അ​ബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ധ്യക്ഷത വഹിച്ചു. ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​നാ​യി​ഫ് ബി​ന്‍ ഫ​ലാ​ഹ് മു​ബാ​റ​ക് അ​ല്‍ ജ​ഹ്റ​ഫിന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളിലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ പ​ങ്കെ​ടു​ത്തു.

adpost

ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന സു​ല്‍താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​ഈ​ദ്, കു​വൈ​ത്ത് അ​മീ​റാ​യി​രു​ന്ന ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, ബ​ഹ്റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ വേ​ര്‍പാ​ടി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജി.​സി.​സി ഉ​ച്ച​കോ​ടി​യു​ടെ അ​ജ​ണ്ട ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് ഓ​ണ്‍ലൈ​നി​ല്‍ പ്ര​ത്യേ​ക യോ​ഗം വി​ള​ച്ചു ചേ​ര്‍ത്ത​ത്. 41ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍ച്ച ന​ട​ന്നു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com