THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നടി ആശ ശരത് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

നടി ആശ ശരത് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുബൈ: നടി ആശ ശരത് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ താമസ-കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍വെച്ച് ഉദ്യോഗസ്ഥരില്‍ നിന്ന് ആശ ശരത് 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന രണ്ടാമത്തെ മലയാള നടിയാണ് ആശ ശരത്. 

27 വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുന്ന ആശ ശരത് നൃത്ത വിദ്യാലയം നടത്തുണ്ട്. ഭര്‍ത്താവും യു.എ.ഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് യു.എ.ഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 

മലയാള സിനിമയില്‍ നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മിഥുന്‍, നൈല ഉഷ എന്നിവര്‍ക്കും ഇതിനോടകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments