THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ദുബായിൽ സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ

ദുബായിൽ സർക്കാർ വകുപ്പുകളിൽ നിരവധി ഒഴിവുകൾ

ഷാർജ : ദുബായിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി ജോലി അവസരം. എല്ലാ രാജ്യക്കാര്‍ക്കും ജോലിക്ക് അപേക്ഷിക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും വിമെന്‍ എസ്റ്റാബ്ലിഷ്‌മെന്റ്, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോർ പറേഷന്‍, ദുബായ് ഹെല്‍ത്ത് അതോറിട്ടി, ഡിപാര്‍ട്‌മെന്റ ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിട്ടി, ദുബായ് ടൂറിസം, ദുബായ് എയര്‍ നാവിഗേഷന്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

adpost

നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ഇമാം, വെല്‍നസ് എക്‌സിക്യൂട്ടീവ്, ലാബ് ടെക്‌നീഷ്യന്‍സ്, ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയവര്‍ക്കാണ് ജോലി അവസരമുളളത്. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷ നല്കാം. 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയാണ് വിവിധ തസ്തികകളില്‍ ശമ്പളം.

adpost

അസിസ്റ്റന്റ് നഴ്‌സ് ദുബായ് ഹെല്‍ത്ത് അതോറിട്ടി : നഴ്‌സിംഗ് മിഡ് വൈഫെറിയില്‍ 18 മാസത്തെ ഡിപ്ലോമ 2 വര്‍ഷത്തെ ക്ലിനിക്കല്‍ അനുഭവപരിചയം സാലറി 10,000 ദിര്‍ഹം.

സീനിയര്‍ പോഡിയാട്രിസ്റ്റ് ദുബായ് ഹെല്‍ത്ത് അതോറിറ്റി: ബിരുദം ഒരു അംഗീകൃത കോളേജില്‍ നിന്ന് കുറഞ്ഞത് 3 വര്‍ഷത്തെ കോഴ്‌സ് ദൈര്‍ഘ്യമുള്ള പോഡിയാട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ പോഡിയാട്രിയില്‍ എംഎസ്‌സി ബിരുദം. അല്ലെങ്കില്‍ ഡോക്ടര്‍ ഓഫ് പോഡിയാട്രി. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. 20,000 ദിര്‍ഹം മുതല്‍ 30,000 ദിര്‍ഹം വരെ.

കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ദുബായ് ഹെല്‍ത്ത് അതോറിറ്റി: അംഗീകൃത അംഗത്വം/ഫെലോഷിപ്പ്/ബോര്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥിക്ക് മുഴുവന്‍ സമയ ജോലിക്കായി പ്രതിമാസം 40,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ ശമ്ബളം ലഭിക്കും. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

വെല്‍നസ് മാനേജര്‍ ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്മന്റ്: ബാച്ചിലര്‍ ബിരുദം നേടിയിരിക്കണം. ഫിറ്റ്‌നസ്, വിനോദം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കുകയെന്നുളളതായിരിക്കും ഉത്തരവാദിത്തം. ക്ലബ്ബിനൊപ്പം നല്‍കുന്ന ജിംനേഷ്യവും ഫിറ്റ്‌നസ് സേവനങ്ങളും ഉള്‍പ്പെടുന്നു. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ്: തജ്‌വീദിന്റെയും പാരായണത്തിന്റെയും വ്യവസ്ഥകളെ കുറിച്ച്‌ ഉദ്യോഗാര്‍ത്ഥിക്ക് നല്ല അറിവുണ്ടായിരിക്കണം. പ്രാര്‍ത്ഥന, പുസ്തകങ്ങള്‍ സൂക്ഷിക്കല്‍, മസ്ജിദ് ലൈബ്രറിയുടെ ഖുറാനിക്, ശബ്ദ റെക്കോര്‍ഡിംഗുകള്‍, മുഅ്‌സിന്‍ ജോലിയില്‍ നിന്ന് പള്ളിയിലെ ജീവനക്കാരുടെ മേല്‍നോട്ടം. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം

സ്പാ മാനേജര്‍ ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്: എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ ബിരുദം, ബ്യൂട്ടി/സ്പാ തെറാപ്പി യോഗ്യത. സ്വീകരണം, അതിഥി സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, ഹൗസ് കീപ്പിംഗ്, അക്കൗണ്ടിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ ഉത്തരവാദിത്തം.

ഇതുകൂടാതെ കാത്ത് ലാബ് ടെക്‌നീഷന്‍ (ദുബായ് ഹെല്‍ത്ത് അതോറിറ്റി), പഴ്‌സണല്‍ ട്രെയിനര്‍ (ദുബായ് വുമണ്‍ എസ്റ്റാബ്ലിഷ്‌മെന്റ്), സൈക്കോളജിസ്റ്റ് (ദുബായ് ഹെല്‍ത്ത് അതോറിറ്റി), മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജിസ്റ്റ് (ദുബായ് ഹെല്‍ത്ത് അതോറിറ്റി), സ്റ്റാഫ് നഴ്‌സ് (ദുബായ് ഹെല്‍ത്ത് അതോറിറ്റി), ബി.ടി.ഒ പ്രൊജക്‌ട് മാനേജര്‍ (ടൂറിസം ആന്റ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം), ചീഫ് സ്‌പെഷലിസ്റ്റ് (ആര്‍ടിഎ), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (ദുബായ് എയര്‍ നാവിഗേഷന്‍ സര്‍വ്വീസസ്), സ്റ്റെറിലൈസേഷന്‍ (ദുബായ് ഹെല്‍ത്ത് അതോറിറ്റി) എന്നിവയിലും ഒഴിവുകളുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com