
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്രകാര്യ അണ്ടർസെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ന് വൈകിട്ടോടെ ബഹ്‌റൈനിലെത്തിയ അദ്ദേഹം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും.

വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് ജയശങ്കര്‍ ബഹ്‌റിനിലെത്തുന്നത്. ബഹ്‌റൈനെ കൂടാതെ യുഎഇ, സീഷെല്‍സ് എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം അദ്ദേഹം നാളെ യുഎഇ ലേക്ക് തിരിക്കും. 25 നും 26 നുമാണ് യുഎഇ സന്ദർശനം. 27 നും 28 നുമാണ് ജയശങ്കര്‍ സീഷെല്‍സില്‍ എത്തുക.