Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്കുകപ്പല്‍ ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി ലൈല ചരക്കുകപ്പലിനെ നാവിക സേന മോചിപ്പിച്ചു. നാവികസേന മറീന്‍ കമാന്‍ഡോകള്‍ കപ്പിലില്‍ ഇറങ്ങും മുന്‍പ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വിട്ടുപോയി. 15 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 21 ജീവനക്കാരും സുരക്ഷിതരാണെന്ന നാവികസേന അറിയിച്ചു. ചരക്ക് കപ്പല്‍ ഉടന്‍ ബഹ്റൈന്‍ തീരത്തേക്ക് യാത്ര തിരിക്കും.

വ്യാഴാഴ്ച വൈകിട്ട് വടക്കന്‍ അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയെടുക്കാന്‍ ശ്രമിച്ച ലൈബീരിയന്‍ പതാകയുള്ള ചരക്ക് കപ്പലിനെ ഇന്ത്യന്‍ നാവിക സേന നാടകീയമായാണ് മോചിപ്പിച്ചത്. നാവിക സേനയുടെ കമാന്‍ഡോകള്‍ ഐഎന്‍എസ് ചെന്നൈയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വൈകിട്ട് മൂന്നേ കാലോടെ കപ്പില്‍ ഇറങ്ങി. മുകൾതട്ട് സുരക്ഷിതമാക്കി കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങി കമാന്‍ഡോകള്‍  പരിശോധന നടത്തിയെങ്കിലും  കടല്‍ക്കൊള്ളക്കാരെ കണ്ടെത്തായില്ല. കടല്‍ക്കൊള്ളക്കാര്‍ കൊള്ളയടിക്കുമ്പോള്‍ രക്ഷപെടാനുള്ള കപ്പലിനുള്ളിലെ സുരക്ഷിത അറയില്‍ ഒളിച്ചിരുന്ന  ജീവനക്കാരെ നാവിക സേന സുരക്ഷിതരാക്കി.  കപ്പലിലേക്ക് ഇറങ്ങും മുന്‍പേ  ജീവനക്കാരുമായി നാവികസേന  കാമാന്‍ഡോകള്‍ സംസാരിച്ചിരുന്നു. 

ബ്രസീലിലെ പോര്‍ട്ടോ ഡു അക്യൂവില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തേക്ക് പോവുകയായിരുന്നു ചരക്ക് കപ്പല്‍.ഇന്നലെ വൈകിട്ട് ആയുധധാരികളായ സംഘം കപ്പല്‍ റാഞ്ചിയെന്നാണ് നാവികസേനയ്ക്ക് ലഭിച്ച സന്ദേശം. സോമാലിയന്‍ തീരത്തുനിന്ന് 500 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments