Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊച്ചി മെട്രോയിൽ തൊഴിലവസരം

കൊച്ചി മെട്രോയിൽ തൊഴിലവസരം

കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്‌ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.

ഡയറക്ടർ ( സിസ്റ്റംസ്)

ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്‌സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം.

മാനേജർ ( ഐടി-ഇഈർപി)

ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഫ്‌ളീറ്റ് മാനേജർ ( ഓപറേഷൻസ്)

ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്.

ഫ്‌ളീറ്റ് മാനേജർ ( മെയിന്റനൻസ്)

ഫ്‌ളീറ്റ് മാനേജറാകാനുള്ള യോഗ്യത മെക്കാനിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് / നേവൽ ആർക്കിടക്ചർ എന്നിവയിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ്.

ഫിനാൻസ് മാനേജർ

സിഎ, ഐസിഡബ്ല്യുഎ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകളെല്ലാം സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 8 ആണ്. https://kochimetro.org/career/ എന്ന വെബ്‌സൈറ്റ് അഡ്രസ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments