കുവെെറ്റ്: കുവെെറ്റിലുള്ള പ്രവാസികൾക്ക് സന്തോഷ വാർത്തയാണ് എത്തുന്നത്. വരും ദിവസങ്ങളിൽ ഫാമിലി വിസകൾ അനുവദിച്ച് നൽകും എന്നാണ് റിപ്പോർട്ട്. കുവെെറ്റ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഘട്ടം ഘട്ടമായി ആയിരിക്കും വിസിറ്റ വിസകൾ അനുവദിക്കുക. ആദ്യ ഘട്ടത്തിൽ സ്വന്തം മക്കളെ കൊണ്ടുവരാനുള്ള വിസകൾ ആയിരിക്കും അനുവദിക്കുക. പിന്നീടായിരിക്കും ഭാര്യമാരേയും ഭർത്താക്കൻമാരേയും കൊണ്ടുവരൻ അനുവദിക്കുക. അതിന് ശേഷം ആയിരിക്കും മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളേയും കൊണ്ടുവരാൻ സാധിക്കുന്ന തരത്തിലുള്ള വിസകൾ അനുവദിക്കുക.

കുവെെറ്റ് ആഭ്യന്തര മന്ത്രാലയം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുന്നത്. അവർ നൽകുന്ന നിർദ്ദേശം അനുസരിച്ചായിരിക്കും കുവെെറ്റ് ഫാമിലി വിസകൾ അനുവദിക്കുക. അതേസമയം, കുവെെറ്റിലേക്ക് ഒരു പ്രവാസി തന്റെ കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുമ്പോൾ അയാൾക്ക് 500 കുവൈറ്റി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളം ഉണ്ടായിരിക്കണം എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇപ്പോൾ കുവെെറ്റ് ഫാമിലി വിസകൾ അനുവദിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. ഫാമിലി വിസകൾ അനുവദിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ഇത് നിർത്തലാക്കിയത് എന്നാണ് റിപ്പോർട്ട്. പ്രവാസികളുടെ ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഇത്തരത്തിലെരു തീരുമാനം കൊണ്ടുവന്നതും എന്നും റിപ്പോർട്ട് ഉണ്ട്.

ചെറിയ കുട്ടികളെ കുവെെറ്റിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരുമ്പോൾ ശമ്പള പരിധി സംബന്ധിച്ച നിബന്ധന ബാധകമാക്കില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഒരു പക്ഷേ മാനുഷിക പരിഗണന മുൻനിർത്തി ഇതിൽ അധികൃതർ ഇളവ് നൽകിയേക്കും. വിസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി കുവെെറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകും. ശമ്പള വർധനവ് ഉണ്ടാകുമോ എന്ന കാര്യത്തിൽ ഒന്നും വ്യക്തത ഇല്ല. നിലവില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകൾ നൽകുന്നതുമായി ബന്ധപ്പെട്ട വലിയ തരത്തിലുള്ള ചർച്ചകൾ ആണ് നടത്തിരുന്നത്. ഇതു സംബന്ധിച്ച് ചില വ്യക്തയില്ലാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.