THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, May 21, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf അബുദാബിയിലെത്തുന്നന്നവർക്ക് ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

അബുദാബിയിലെത്തുന്നന്നവർക്ക് ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു

അബുദാബി: പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യു.എ.ഇ. വിസക്കാർക്കും സന്ദർശകർക്കും അബുദാബിയിൽ  പ്രവേശിച്ചാൽ ക്വാറന്റീൻ ആവശ്യമില്ല.ആദ്യഘട്ട പട്ടികയിൽ ഇന്ത്യയില്ല.ഓസ്ട്രേലിയ, സിംഗപ്പൂർ, ചൈന, മലേഷ്യ, ഗ്രീസ്, ഗ്രീൻലാൻഡ്, ഹോങ്കോങ്, മൊറീഷ്യസ്, ന്യൂസീലൻഡ് തായ് വാൻ, തജിക്കിസ്ഥാൻ, തായ് ലാൻ‍ഡ്, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഗ്രീൻ വിഭാഗത്തിൽ ഉൾപ്പെട്ടത്.രണ്ടാഴ്ചയിൽ ഒരിക്കൽ സ്ഥിതിഗതികൾ വിലയിരുത്തി ഇതിൽ മാറ്റം വരുത്തുമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു.

എന്നാൽ ഗ്രീൻ വിഭാഗത്തിൽ  നിന്നുള്ളവർക്ക് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് നിർബന്ധമാണ്.വന്നിറങ്ങുമ്പോൾ പിസിആർ പരിശോധനയുമുണ്ടാകും.മറ്റു  രാജ്യക്കാർ  അബുദാബിയിൽ എത്തിയാൽ 10 ദിവസം ക്വാറന്റീനിൽ ഇരിക്കണം.യുഎഇ വീസക്കാരായ ഇന്ത്യക്കാർക്ക് അബുദാബിയിലേക്കു വരാൻ ഐസിഎ ഗ്രീൻ സിഗ്നൽ അനുമതി വേണമെന്നതിൽ മാറ്റമില്ല.  കൂടാതെ തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 6, 12 ദിവസങ്ങളിൽ പിസിആർ പരിശോധന എടുക്കണമെന്നും നിബന്ധനയുണ്ട്. 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ്  സർട്ടിഫിക്കറ്റും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments