ദുബായ്: ബോളിവുഡ് താരം സഞ്ജയ് ദത്തിനും ഭാര്യ മാന്യതയ്ക്കും ഒപ്പം ദുബായിൽ ദീപാവലി ആഘോഷിച്ച് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സഞ്ജയ് ദത്ത്, ഭാര്യ മാന്യത, സമീർ ഹംസ എന്നിവർക്കൊപ്പമുള്ള ചിത്രം മോഹൻലാൽ ‘ദിവാലി’ എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.

