ദുബായ്: 49- മത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം ദുബായിലെ ദി പോയിന്റിൽ നടക്കാനിരുന്ന പടക്ക പ്രദർശനവും തത്സമയ സംഗീതക്കച്ചേരിയും റദ്ദാക്കി. സുരക്ഷാ കാരണങ്ങളാലാണ് രാത്രി 9 മണിക്ക് ദി പാം ഫൗണ്ടെയ്‌നിൽ ആരംഭിക്കാനിരുന്ന ഷോ റദ്ദാക്കിയതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

ഡിസംബർ ഒന്നിന് ദി പോയിന്റിൽ നടക്കാനിരിക്കുന്ന വിനോദപരിപാടികൾ ആസൂത്രണം ചെയ്തപോലെ നടക്കാത്തതിനെ തുടർന്നാണ് പ്രഖ്യാപനം. പാം ഫൗണ്ടെയ്‌നിന്റെ പുതിയ ഷോ ‘എയിം ഫോർ സ്കൈ’ ഇന്ന് രാത്രി 6 മുതൽ തീരുമാനിച്ച പ്രകാരം തുടരും. എമിറാത്തി കമ്പോസർ ഇഹാബ് ഡാർവിഷിന്റെ ഏറ്റവും പുതിയ ഭാഗത്തിനൊപ്പം 128 ഫൗണ്ടൻ ജെറ്റുകൾ നൃത്തം ചെയ്യുന്നു. മുമ്പ് പരസ്യം ചെയ്തതുപോലെ ഒരു തത്സമയ ഓർക്കസ്ട്രയും ഇതിനൊപ്പം ഉണ്ടാകില്ല.
