THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ബഹ്റൈനിൽ മാർച്ച് 14 മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്

ബഹ്റൈനിൽ മാർച്ച് 14 മുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്

മനാമ: കോവിഡ് പ്രതിരോധ മുൻകരുതലിൻ്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സമർപ്പിച്ച ശുപാർശകളെത്തുടർന്നാണ് നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ ഈ തീരുമാനം.

പൊതു, സ്വകാര്യ സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു, സ്വകാര്യ സർവ്വകലാശാലകൾ, വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസുള്ള കിന്റർഗാർട്ടനുകൾ, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെട്ട പൊതു പുനരധിവാസ കേന്ദ്രങ്ങൾ, നഴ്സറികൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അദ്ധ്യായനം ആരംഭിക്കും.

റെസ്റ്റോറൻ്റുകളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാൽ ഒരു സമയം പരമാവധി 30 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നത് തുടരാം.

ഇൻഡോർ നീന്തൽ കുളങ്ങളും സ്പോർട്സ് ഹാളുകളും ജിംനേഷ്യങ്ങളും തുറക്കും.

പൊതു സ്വകാര്യ ഇടങ്ങളിലെ 30 മുപ്പതിലധികം വ്യക്തികളുള്ള എല്ലാ സാമൂഹിക ഒത്തുചേരലുകളുടേയും നിരോധനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments