ഒമാനിൽ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സുൽത്താൻ ഹൈത്തം ബിൻ താരിക് അൽ സഈദിന്റെ രാജകീയ ഉത്തരവ്. സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റ ജനുവരി 11 ഒമാനിൽ ഔദ്യോഗിക പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു.

മുഹർറം ഒന്ന്, റബിഉൽ അവ്വൽ 12, ഇസ്റാഅ് മിഅ്റാജ്, ഒമാൻ ദേശീയ ദിനം, ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നിവയാണ് പൊതു അവധി ദിനങ്ങൾ. പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം ഒരു ദിവസം അവധി നൽകും. രണ്ട് പെരുന്നാൾ ദിനങ്ങൾ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.
