Thursday, April 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനി വനിത ജീവനക്കാർക്കും പ്രവാസി വനിതകൾക്കും പ്രസവാവധി 98 ദിവസമാക്കും

ഒമാനി വനിത ജീവനക്കാർക്കും പ്രവാസി വനിതകൾക്കും പ്രസവാവധി 98 ദിവസമാക്കും

മസ്കത്ത്: ഒമാനി വനിത ജീവനക്കാർക്കും പ്രവാസിവനിതകൾക്കും പൂർണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയംഅറിയിച്ചു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്. തൊഴിലാളികളുടെ മിനിമം വേതനം ഉയർത്താനുള്ള നിർദ്ദേശം ഒമാൻ സർക്കാർ പഠിച്ചു വരികയാണെന്നും തൊഴിൽമന്ത്രി അറിയിച്ചു. ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികൾക്ക് ജോലിയിൽ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സ് റദ്ദാക്കിയത് ഒമാനിലെ ബിസിനസ് മേഖലക്ക് സഹായകമാകും. കഴിഞ്ഞ വർഷമാണ് തൊഴിൽ മന്ത്രാലയം സർക്കുലറിന്റെ അടിസ്ഥാനത്തിൽ പ്രവാസി തൊഴിലാളികളുടെ പ്രായപരിധി 60 വയസ്സാക്കി നിഞ്ചപ്പെടുത്തിയത് റദ്ദാക്കിയത്.

മന്ത്രിസഭാ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.സർക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള ഒമാൻ സുൽത്താന്‍റ കാഴ്ചപാടിന്‍റെ ഭാഗമായാണ് ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറം സംഘടിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments