Tuesday, April 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവാരാന്ത്യ അവധി 3 ദിവസമാക്കാൻ സാധ്യതകൾ പരിശോധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

വാരാന്ത്യ അവധി 3 ദിവസമാക്കാൻ സാധ്യതകൾ പരിശോധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം

ഒമാൻ: വാരാന്ത്യ അവധികൾ 3 ദിവസമാക്കുന്നതിന്റെ സാധ്യതകൾ ഒമാൻ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒമാൻ തൊഴിൽ മന്ത്രാലയം ആണ് ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നത്. ഷാർജയിൽ ആണ് മാത്രമാണ് നിലവിൽ 3 ദിവസ വാരാന്ത്യ അവധി ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് പഠനം നടക്കുന്നുണ്ട്. നിയമം നടപ്പാക്കും മുൻപ് മജ്‌ലിസ് ശൂറ കൗൺസിലും സംസ്ഥാന കൗൺസിലുകളും പാസാക്കണം.

അതേസമയം, സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ മൂന്നാം സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി പ്രഥമ വനിതയും സുൽത്താന്‍റെ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി കഴിഞ്ഞ ദിവസം സ്നേഹ വിരുന്ന് നൽകി. അൽ ബറക കൊട്ടാരത്തിലായിരുന്നു വിരുന്നു സംഘടിപ്പിച്ചത്. രാജ്യത്തെ നിരവധി പ്രമുഖരെ വിരുന്നിനായി ക്ഷണിച്ചിരുന്നു. അവർക്ക് വലിയ സ്വീകരണം ആണ് നൽകിയത്.

സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, രാജകുടുംബാംഗങ്ങൾ, മജ്‌ലിസ് ശൂറ അംഗങ്ങൾ, രാജ്യത്തെ മുതിർന്ന സൈനിക നേതാക്കൾ, നയതന്ത്ര ദൗത്യങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും മേധാവികൾ, കൂടാതെ വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, പ്രമുഖ വനിതകൾ എന്നിവർ എല്ലാം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. പ്രഥമ വനിത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാവർക്കും നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments