THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്

ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്

ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം ഖത്തര്‍ റിയാല്‍ പിഴയും ലഭിക്കും. അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും മെസൈമീര്‍ പൊലീസ് സ്റ്റേഷന്‍ തലവനും കൂടിയായ ലെഫ്.കേണല്‍ ഖലീഫ സല്‍മാന്‍ അല്‍ മാമരി അറിയിച്ചു.

1990-ലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമം നമ്പര്‍ 17 പ്രകാരമാണ് ശിക്ഷ ലഭിക്കുക. ക്യാപിറ്റല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ബോധവല്‍ക്കരണ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

ഖത്തറിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും രാജ്യത്തെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കേണ്ടത്തിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ വിവിധ കുറ്റകൃത്യങ്ങള്‍ക്കുള്ള ഖത്തറിലെ ശിക്ഷയും മറ്റു വിവരങ്ങളും അദ്ദേഹം വ്യക്തമാക്കി.

പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പിന്റെ ഉപയോഗം, വാഹനങ്ങളില്‍ ആളുകളുടെ അനുവദനീയ പരിധി, പൊതു-സ്വകാര്യ മേഖലകള്‍ നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ ഉപയോഗിക്കല്‍, സുപ്രീം കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയാണ് ഖത്തറില്‍ തുടരുന്ന കൊവിഡ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments