Wednesday, April 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഖത്തറിൽ റമദാൻ സ്​പോർട്​സ്​ ഫെസ്​റ്റിവൽ മാർച്ച്​ 28 മുതൽ

ഖത്തറിൽ റമദാൻ സ്​പോർട്​സ്​ ഫെസ്​റ്റിവൽ മാർച്ച്​ 28 മുതൽ

വിശുദ്ധ റമദാനെ വരവേൽകാനായി ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം ഒരുങ്ങുന്നതിനിടെ, ഖത്തറില്‍ റമദാനിലെ രാത്രി കാലങ്ങളിൽ വിനോദം കൂടി സമ്മാനിക്കുന്ന സ്​പോർട്​സ്​ ഫെസ്​റ്റും വരുന്നു. ആസ്പയർസോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റമദാൻ സ്​പോർട്​സ്​ ഫെസ്​റ്റിവൽ മാർച്ച്​ 28 മുതൽ ഏപ്രിൽ എട്ടു വരെ നടക്കും.

12 ദിവസങ്ങളിലായി എട്ട്​ ഇനങ്ങളിൽ കായിക മത്സരങ്ങൾ അരങ്ങേറും. റമദാനില്‍ സാധാരണയായി നടക്കുന്ന സ്​പോർട്​സ്​ ഫെസ്​റ്റിന്റെ ഒമ്പതാം പതിപ്പിനാണ്​ ഇത്തവണ ആസ്​പയർ വേദിയാവുന്നത്​. വ്രതവും പ്രാർഥനയുമായി ചെലവഴിക്കുന്ന മാസത്തില്‍ ചുരുങ്ങിയ സമയം കായിക വിനോദത്തിനും ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം​. പുരുഷ വിഭാഗത്തിൽ ഫുട്ബോള്‍, ബാസ്‌കറ്റ്‌ബോൾ,വനിതകൾക്കായി വോളിബോൾ, ഫുട്‌സാൽ, ബാസ്‌കറ്റ്‌ബോൾ എന്നീ ടീം ഇനങ്ങളിലെ മത്സരങ്ങളാണുള്ളത്. താൽപര്യമുള്ളവർക്ക്​ ആസ്​പയർ സോൺ വെബ്​സൈറ്റ്​ വഴി രജിസ്​റ്റർ ചെയ്യാവുന്നതാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments