ദോഹ: ഖത്തറില്‍ ഇന്ന് ദേശീയ കായിക ദിനമാണ്. നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡിന്റെ വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സാഹചര്യമാണുള്ളത്. ഇക്കാരണത്താല്‍ ജാഗ്രതാ നിര്‍ദേശവുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം.

രാജ്യത്തെ പ്രവാസികളടക്കമുള്ളവര്‍ക്ക് ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, സിന്‍ഹള, തഗലോഗ്, ഇംഗ്‌ളീഷ് എന്നിങ്ങനെ നിരവധി ഭാഷകളിലാണ് നിര്‍ദേശങ്ങളടങ്ങിയ പോസ്റ്റ്. മത്സരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ഭാഷകളിലെ പോസ്റ്റുകളില്‍ എല്ലാം പറയുന്നത്.

ഈ വര്‍ഷത്തെ ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയില്‍ നീന്തല്‍, സൈക്ക്‌ളിങ്, ഓട്ടം പോലുള്ള വ്യക്തിഗത കായിക ഇനങ്ങള്‍ക്ക് മാത്രമേ അനുമതി ഉള്ളൂ. അതുപോലെ ബോള്‍ ഉപയോഗിച്ചുള്ള പരസ്പരം ബന്ധപ്പെടാന്‍ സാധ്യതയുള്ള മത്സരങ്ങളും അനുവദനീയമല്ല. കൂടാതെ നിരവധി ടീമുകള്‍ പരിമിധമായ സ്ഥലത്ത് മത്സരിക്കുന്ന കായിക ഇനങ്ങളും അനുവദനീയമല്ല. ഇങ്ങനെയാണ് മലയാളത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ആരോഗ്യ മന്ത്രാലയം എഴുതിയിരിക്കുന്നത്.