ദോഹ: ഖത്തറിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കമിട്ട് യുഎഇയും. ഷാര്‍ജ-ദോഹ വിമാന സര്‍വീസുകള്‍ക്ക് ഈ മാസം 18 മുതല്‍ തുടക്കമാകും.

എയര്‍ അറേബ്യയുടെ ദോഹയിലേക്കുള്ള ആദ്യ യാത്രാ വിമാനം 18ന് യുഎഇ സമയം 4.10ന് ഷാര്‍ജയില്‍ നിന്നും പുറപ്പെട്ട് ഖത്തര്‍ സമയം 4.10ന് ദോഹയിലെ ഹമദ് വിമാനത്താവളത്തിലെത്തും.

തിരികെ ദോഹ സമയം 5.10ന് പുറപ്പെട്ട് ഷാര്‍ജയില്‍ 7.10ന് എത്തും. ഷാര്‍ജയില്‍ നിന്നും ദോഹയിലേക്ക് ദിവസേന സര്‍വീസ് നടത്തുമെന്നാണ് എയര്‍ അറേബ്യയുടെ വെബ്‌സൈറ്റിലെ വിവരം.
യുഎഇയില്‍ നിന്നും ഖത്തറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ വിമാന കമ്പനിയാണ് എയര്‍ അറേബ്യ. ഖത്തര്‍-ഈജിപ്ത്-ഖത്തര്‍ സര്‍വീസുകള്‍ക്കും 18ന് തുടക്കമാകും.