റിയാദ്: സൗദിയിലെ അബഹയില്‍ വന്‍ മോഷണം. എ.ടി.എമ്മുകളില്‍ നിറക്കാനായി കൊണ്ടുപോവുകയായിരുന്ന പത്തുലക്ഷം റിയാല്‍ ആണ് മോഷ്ടിച്ചത്.സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചു പേരെ പോലീസ് പിടികൂടി. ജീവനക്കാരിലെ ഒരാള്‍ പണം അപഹരിക്കുന്ന രീതിയില്‍ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ഖമീസ് മുശൈത്തിലെ എ.ടി.എമ്മില്‍ പണം നിറക്കുന്നതിനിടെയാണ് മോഷണം നടന്നത്. ഉടന്‍ കവര്‍ച്ചക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞു. ജിദ്ദയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
