THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വദേശിവൽകരണം ശക്തമാക്കാനൊരുങ്ങി സൗദി

സ്വദേശിവൽകരണം ശക്തമാക്കാനൊരുങ്ങി സൗദി

കുവൈത്ത് സിറ്റി: കൂടുതൽ സ്വദേശിവൽകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.

adpost

ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സ്വദേശിവൽകരണ നടപടികള്‍ക്കു വേഗം കൂട്ടിക്കൊണ്ട് സമ്പൂര്‍ണ്ണ സ്വദേശിവൽകരണം നടപ്പിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധമായ നടപടികള്‍ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

adpost

അത്യാവശ്യമായ ജോലി തസ്തികളില്‍ വിദേശികൾക്ക് ഒരു വര്‍ഷം സമയം നല്‍കും. പിന്നീട് സ്വദേശികള്‍ എത്തുന്ന മുറക്ക് വിദേശികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് നിര്‍ത്തും. നിലവിൽ കുവൈത്തിലുള്ള നാലു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരിൽ ഇരുപതു ശതമാനവും വിദേശികളാണ്. നിയമം നടപ്പിലായാല്‍ മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ പ്രതിസന്ധിയിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com