THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നാലു വർഷങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നു ഖത്തറും സൗദിയും

നാലു വർഷങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നു ഖത്തറും സൗദിയും

സൗദി അറേബ്യയും ഖത്തറും കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇതുസംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. നാലു വർഷം നീണ്ട പ്രതിസന്ധികൾ അവസാനിക്കുന്നതിനുള്ള തുറക്കാനുള്ള ആദ്യപടിയാണ് ഈ നീക്കം.

ഷെയ്ഖ് നവാഫിന്റെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി, ഇന്ന് വൈകുന്നേരം മുതൽ സൗദി അറേബ്യയ്ക്കും ഖത്തറിനുമിടയിൽ കര, കടൽ, വ്യോമാതിർത്തികൾ തുറക്കാൻ ധാരണയായി. സൗദി അറേബ്യയിലെ അൽ ഉലയിൽ നാളെ നടക്കുന്ന 41- മത് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു രാജ്യങ്ങളും അതിർത്തി തുറന്നത്.

തീവ്രവാദ ഗ്രൂപ്പുകൾക്ക് ഖത്തർ നൽകിയ പിന്തുണയെത്തുടർന്ന് 2017 ലാണ് ഖത്തറിനെ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ബഹിഷ്‌കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments