റിയാദ്: കോവിഡ് -19 പകച്ചവ്യാധി കണക്കിലെടുത്ത് സൗദി ഇന്റർനാഷണൽ എയർഷോയുടെ 2021 പതിപ്പ് മാറ്റിവച്ചു . അടുത്ത വർഷം ആദ്യം റിയാദിലെ അൽ തമീമ വിമാനത്താവളത്തിൽ നടക്കാനിരുന്ന പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിന് റദ്ദാക്കൽ അനിവാര്യമാണെന്ന് സൗദി ഏവിയേഷൻ ക്ലബ് അറിയിച്ചു.

അഞ്ഞൂറിലധികം പ്രാദേശിക, അന്തർദ്ദേശീയ എക്സിബിറ്റർമാരിൽ നിന്ന് പങ്കെടുക്കുമെന്ന സ്ഥിരീകരണം ലഭിച്ചതായി ക്ലബ് അറിയിച്ചു. 2019 ലെ എയർഷോ പതിപ്പിൽ 20,000 ത്തിലധികം ആളുകൾ പങ്കെടുത്തു. 267 പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുത്തിരുന്നു.
