THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 6, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല അന്തരിച്ചു

സൗദി രാജകുമാരൻ ഖാലിദ് ബിൻ അബ്ദുല്ല അന്തരിച്ചു

റിയാദ് ∙ സൗദിയിലെ ഖാലിദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് (83) രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോടതിയാണ് ഇക്കാര്യം അറിയിച്ചത്.

അന്ത്യത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അനുശോചിച്ചു.

റാസൽഖൈമ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല എന്നിവരും അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments