THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സൗദിയില്‍ ഷോപ്പിംഗ് മാളുകളില്‍ പൂർണമായും സ്വദേശിവത്ക്കരിച്ചു: നിരവധി മലയാളികൾ പ്രതിസന്ധിയിൽ

സൗദിയില്‍ ഷോപ്പിംഗ് മാളുകളില്‍ പൂർണമായും സ്വദേശിവത്ക്കരിച്ചു: നിരവധി മലയാളികൾ പ്രതിസന്ധിയിൽ

റിയാദ്: സൗദിയില്‍ ഷോപ്പിംഗ് മാളുകളില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം നിലവില്‍ വന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ മന്ത്രാലയം നല്‍കിയ സാവകാശം അവസാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ വാണിജ്യ മേഖലകളിലും സ്വദേശികള്‍ക്ക് മാത്രമായിരിക്കും ജോലി ചെയ്യാന്‍ അനുവാദം. ഷോപ്പിംഗ് മാള്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസുകളിലെ മുഴുവന്‍ തൊഴിലാളികളും സ്വദേശികള്‍ ആയിരിക്കും.

ശുചീകരണ ജോലികള്‍ പോലെ പരിമിതമായ ചില തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കയറ്റിറക്ക്, ഗെയിം റിപ്പയര്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെയും സൗദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ 20 ശതമാനത്തില്‍ കവിയരുതെന്ന് വ്യവസ്ഥയുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറക്കിയ സൗദിവല്‍ക്കരണ കരാര്‍ മുഖേന 50,000-ത്തിലധികം സൗദിയുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഹൈപര്‍ മാര്‍ക്കറ്റ്, സൂപര്‍ മാര്‍ക്കറ്റ്, കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവയെല്ലാം സൗദിവല്‍ക്കരണ നിബന്ധനയില്‍ നിന്ന് ഇളവുള്ള മേഖലകളാണെങ്കിലും കോഫി ഷോപ്പിലും റെസ്റ്റോറന്റിലും യഥാക്രമം 50 ശതമാനവും 40 ശതമാനവും സൗദിവല്‍ക്കരണം നടത്തണം

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments