ഷാർജ : യുഎഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ “ഷാർജ അൽ ഹിസ്ൻ ഫോർട്ട് ലയൺസ് ക്ലബ്” എന്ന പേരിൽ ഷാർജയിലെ ആദ്യത്തെ ലയൺസ് ക്ലബ് രൂപീകൃതമായി.

സ്പോൺസർ ക്ലബ്ബ്കളായ ദുബായ് ഒയാസിസ് ലയൺസ് ക്ലബ് പ്രസിഡന്റ് -ലയൺ രഞ്ജിത്,ഇറ്റാലിയൻ ക്ലബായ ‘ലുക്കാ ലെ മുറേ’ ലയൺസ് ക്ലബ് പ്രസിഡന്റ് -ലയൺ ഫ്രാൻസിസ്കോ കറേഡിയോ, യുഎയിലെ പ്രീമിയർ ലയൺസ് ക്ലബ് പ്രസിഡന്റ് – എച്ച്.ഇ ലയൺ ഷെയ്ഖ് താരിഖ് അൽ ഖാസിമി, അബ്ദെൽഅസീസ് ശതാഫ് -ഷാർജ ചേംബർ ഓഫ് കോമേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഇറ്റലിയിലെ മുൻ ലയൺസ് ക്ലബ് ഗവർണ്ണർ-ലയൺ ജോസഫ് ഗുവേര,ലയൺ മേരി ആൻ അബേല-അസോസിയേഷൻ ഓഫ് വേൾഡ് ഫോർട്ടിഫൈഡ് സിറ്റി ക്ലബ്സ് പ്രസിഡന്റ്, ലയൺ സന്തോഷ് കേട്ടേത് -ഗൈഡിങ് ലയൺ, ആസ്റ്റർ ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ സിറാജ് മുസ്തഫ, ലയൺസ് ക്ലബ് റീജിയൻ, സോൺ, ഡിസ്ട്രിക്ട് ചെയർ പേഴ്സൺസ്, മറ്റു യുഎഇ ക്ലബ് പ്രസിഡന്റുമാർ, ഓഫീസ് ഭാരവാഹികൾ, എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് കോൺഫറൻസ് ഹാളിൽ ഇൻസ്റ്റാളേഷൻ ഓഫീസർ ലയൺ അഗസ്റ്റോ ഡി പിറ്റ്രോ (കോർഡിനേറ്റിംഗ് ലയൺ ഓഫീസർ) സത്യവാചകം ചൊല്ലികൊടുക്കുകയും, ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ലയൺസ് പിന്നിംഗ് നടത്തുകയും ചെയ്തു. ഷാർജയിലെ പ്രമുഖ വ്യവസായികളും പ്രൊഫഷണലുകളും അടങ്ങുന്ന അംഗങ്ങൾ ലോകത്തെ ഏറ്റവും വലിയ സർവീസ് ക്ലബ് ആയ ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ വോളന്റീർ ആയി സത്യപ്രതിജ്ഞയും ചെയ്തു.

ഷാർജ അൽ ഹിസ്ൻ ഫോർട്ട് ലയൺസ് ക്ലബ്, ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ സബ് കമ്മിറ്റി ആയ ഷാർജ സ്റ്റുഡന്റസ് ക്ലബുമായി ചേർന്ന് യുഎ യിലെ വിവിധ സ്കൂളുകളിൽ 11,12,13 വയസ്സായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ലോക സമാധാനം മുൻനിർത്തി പോസ്റ്റർ മത്സരം നടത്തുകയും വിജയികളെ ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.

ലയൺ ജോസഫ് തോമസ് (പ്രസിഡന്റ്), ലയൺ രാജു പയ്യന്നൂർ (സെക്രട്ടറി), ലയൺ മാത്യു ഫിലിപ്പ് (ട്രഷറർ) ആയ ക്ലബ് ഇതിനകം ആസ്റ്റർ ഹോസ്പിറ്റലിന്റെ സഹകരണത്തിൽ വിഷൻ പ്രൊജെക്ട് ന്റെ ഭാഗമായി ഒന്നിലധികം ക്യാറ്ററക്ട് സർജറികൾ സൗജന്യമായി യുഎയിൽ ചെയ്തു കൊടുക്കുന്നതി ലേക്കുള്ള ശ്രമത്തിലാണ്. ചടങ്ങിൽ യുഎയിലെ പ്രമുഖർ ആശംസാ പ്രസംഗം നടത്തുകയും, ട്രെഷറർ ലയൺ മാത്യു ഫിലിപ്പ് നന്ദി പ്രകാശനവും ചെയ്തു.