THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 22, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf പത്ത് ലക്ഷം വനിതകള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം

പത്ത് ലക്ഷം വനിതകള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം

മക്ക: കോവിഡ് മഹാമാരിക്കിടയിലും പത്ത് ലക്ഷം വനിതകള്‍ ഉംറ നിര്‍വഹിക്കുകയും ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കുകയും ചെയ്തതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. പതിനാല് ദിവസം നീണ്ടുനിന്ന ഉംറയുടെ ആദ്യഘട്ടത്തില്‍ 84,000 തീര്‍ത്ഥാടകരാണ് എത്തിയത്. ഇതില്‍ 26,209 പേര്‍ സ്ത്രീകളായിരുന്നു.

രണ്ടാഘട്ടത്തില്‍ 210,000 തീര്‍ത്ഥാടകരാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. രണ്ടാംഘട്ടത്തില്‍ ദിവസേന 15,000 തീര്‍ത്ഥാടകരാണ് എത്തികൊണ്ടിരുന്നത്. മൂന്നാംഘട്ടത്തില്‍ 500,000 പേരാണ് ഉംറ നിര്‍വഹിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി 326,063 സ്ത്രീകളാണ് ഉംറ നിര്‍വഹിച്ചത്. 669,818 സ്ത്രീകള്‍ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments