THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, January 23, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്ല്യന്‍ സ്വന്തമാക്കി പ്രവാസി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്ല്യന്‍ സ്വന്തമാക്കി പ്രവാസി മലയാളി

അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈയില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബാണ് കോടീശ്വരനായിരിക്കുന്നത്. മെഡിക്കൽ എക്വിപ്പ്‌മെൻറ് സെയിൽസ് എക്സിക്യൂട്ടീവ് ആണ് ഇദ്ദേഹം. നവംബർ 30 ന് വാങ്ങിയ 069402 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ജോര്‍ജ് ജേക്കബിന് സമ്മാനം ലഭിച്ചിരിക്കുന്നത്. മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണെന്നത് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ പ്രത്യേകതയാണ്.

ബിഗ് ടിക്കറ്റിന്‍റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments