THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഡ്രൈ​വി​ങ്ങി​നിടയില്‍ മൊബൈൽ ഉ​പ​യോ​ഗിച്ചാല്‍ 10 ദിവസം തട​വും പി​ഴ​യും

ഡ്രൈ​വി​ങ്ങി​നിടയില്‍ മൊബൈൽ ഉ​പ​യോ​ഗിച്ചാല്‍ 10 ദിവസം തട​വും പി​ഴ​യും

ഒമാന്‍: ഡ്രൈവിങ്ങിനിടയില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവര്‍ക്ക് ഇനിമുതൽ പത്ത് ദിവസം തടവും മുന്നൂറ് റിയാൽ പിഴയും. ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇലക്ട്രോണിക് ഉപകരണം കെെയില്‍ എടുത്ത് വാഹനം ഓടിക്കുന്നവര്‍ക്കും നിയമം ബാധകമാണ്.

റോഡിന്‍റെ വലതുവശത്തെ ഷോൾഡറുകൾ അനാവശ്യമായി ഉപയോഗിച്ചാൽ പിഴ ചുമത്തുമെന്നും, അത്യാവശ്യ ഘട്ടത്തിൽ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് ഇത് ഉപയോഗിക്കേണ്ടതെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സ്വീകാര്യമല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതെങ്കില്‍ രണ്ടുമാസം തടവും, അഞ്ഞൂറ് റിയാൽ പിഴയും ചുമത്തും. നിയമ ലംഘനത്തിന്‍റെ അളവ് അനുസരിച്ച് ശിക്ഷ കൂടും എന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments