Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം

ദുബായ് : യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് ഫോൺ പേ(PhonePe) ആപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. രാജ്യത്ത് കമ്പനിയുടെ യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസിന്‍റെ (യുപിഐ) വിപുലീകരണത്തോടെയാണ് ഇത് യാഥാർഥ്യമായത്. ദുബായ് ആസ്ഥാനമായുള്ള മഷ്‌റഖ് ബാങ്കുമായുള്ള ഫോൺപേയുടെ പങ്കാളിത്തത്തിലൂടെ ഈ സംരംഭം നടപ്പിലായി.  റീട്ടെയിൽ സ്റ്റോറുകൾ, ഡൈനിങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമായ മഷ്‌റഖിന്‍റെ NEOPAY (നിയോപേ) ടെർമിനലുകളിൽ ഇടപാടുകൾ നടത്താം. ഫോൺപേ പ്രകാരം ടെർമിനലിൽ കറൻസി വിനിമയ നിരക്ക് കാണിക്കുന്ന ഇന്ത്യൻ രൂപയിൽ അക്കൗണ്ട് ഡെബിറ്റ് സംഭവിക്കും.


ഫോൺ പേ ആപ്പ് തുറന്ന് പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്യുക. തുടർന്ന് ‘പേയ്‌മെന്‍റ് ക്രമീകരണങ്ങൾ’ (“Payment Settings”) വിഭാഗത്തിന് കീഴിൽ ‘യുപിഐ ഇന്‍റർനാഷനൽ’ (“UPI International” ) തിരഞ്ഞെടുക്കുക. രാജ്യാന്തര യുപിഐ പേയ്‌മെന്‍റുകൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ടിന് അടുത്തുള്ള ‘ആക്ടീവ്'(Activate) ടാപ്പ് ചെയ്ത്, സജീവമാക്കൽ പ്രക്രിയ പൂർത്തിയാക്കാൻ യുപിഐ പിൻ നൽകുക. 
ഏതെങ്കിലും നിയോ പേ ടെർമിനലിൽ, പേയ്‌മെന്‍റിനായി  ഫോൺ പേ ആപ്പിലെ ക്യു ആർ സ്കാൻ കോഡ് സ്കാൻ ചെയ്യുക. അക്കൗണ്ട് ഡെബിറ്റ് ഇന്ത്യൻ രൂപയിലായിരിക്കും. ഇന്ത്യൻ പ്രവാസികൾക്ക്  ഫോൺ പേ ഉപയോഗിച്ച് പണമടയ്ക്കാം, ഇതിനായി യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ അവരുടെ മൊബൈൽ നമ്പറിൽ  ഫോൺ പേ ആപ്പ് ഡൗൺലോഡ് ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments