ദുബായ്: ഖത്തറുമായുള്ള കര, സമുദ്ര, വ്യോമ ഗതാഗത ബന്ധം യു.എ.ഇ ഇന്ന് പുനരാരംഭിക്കുമെന്ന് വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം സൗദി റിയാദിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാന്‍ തീരുമാനമായതിനെ തുടർന്നാണിത്. യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ലാണ് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഖത്തറുമായുള്ള മറ്റു പ്രശ്‌നങ്ങള്‍ വൈകാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു.
