THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല

ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല

ജിദ്ദ: ഇത്തവണത്തെ റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനെത്തുന്നവര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറയ്ക്കുള്ള അനുമതി വാക്‌സിനേഷനുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു.

ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് നേരത്തേ സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രണ്ട് ഡോസ് ഉള്ള വാക്‌സിനാണെങ്കില്‍ രണ്ടാമത്തെ ഡോസ് എടുത്ത് ഒരാഴ്ച കഴിഞ്ഞ ശേഷം മാത്രമേ സൗദിയില്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ. സൗദിയില്‍ നിന്നു തീര്‍ഥാടനത്തിനെത്തുന്നവര്‍ക്കും ഈ നിയമം ബാധകമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതിനുപുറമെ, കൊവിഡ് നെഗറ്റീവാണെന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നുള്ള പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും തീര്‍ഥാടകര്‍ കൊണ്ടുവരണമെന്നും വ്യവസ്ഥയുണ്ട്. സൗദിയിലെത്തിയ ശേഷം തീര്‍ഥാടകര്‍ 72 മണിക്കൂര്‍ ക്വാറന്റൈനില്‍ കഴിയുകയും വേണം. ക്വാറന്റൈന്‍ അവസാനിക്കുന്ന വേളയില്‍ വീണ്ടും പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിച്ചു.

സങ്കീര്‍ണമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുള്ളവരേയും 18 വയസ്സിന് താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും ഇത്തവണ ഹജ്ജിന് അനുവദിക്കില്ല. ഹജ്ജ്-ഉംറ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ എടുക്കണം . വാക്‌സിന്‍ എടുക്കാത്തവര്‍ ഓരോ ആഴ്ചയും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments