ദോഹ: രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഏഴു ദിവസത്തിനകം കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ ലഭിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഉടന്‍ സര്‍ട്ടിഫിക്കറ്റിനായി മൈ ഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ അപേക്ഷിക്കണം. അധികൃതര്‍ അറിയിച്ചു.
