കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിനായി ‘ചായ’ മിശ്രിതം. ചായപ്പൊടിക്ക് പകരം യുനാനിയിലെ വബാനില്‍ എന്ന മിശിത്രം തിളപ്പിച്ച വെള്ളത്തിലിട്ട് ചായ കഴിക്കുന്നത് പോലെ ഉപയോഗിക്കാം. ദിവസം രണ്ട് നേരം ഈ മിശ്രിതം ഉപയോഗിച്ച് കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാം.

ഇരട്ടിമധുരം മിശ്രിതത്തിലടങ്ങിയിട്ടുള്ളതിനാല്‍ മധുരം പ്രത്യേകം ചേര്‍ക്കാതെയും കുടിക്കാം. ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ മിശ്രിതം ഉപയോഗിക്കാം. കോഴിക്കോട് മര്‍കസ് നോളജ് സിറ്റി യുനാനി മെഡിക്കല്‍ കോളജ് ഫാര്‍മക്കോളജി വിഭാഗമാണ് കൊവിഡ് പ്രതിരോധത്തിനുള്ള ഇമ്മ്യൂനിറ്റി ബൂസ്റ്റര്‍ വികസിപ്പിച്ചിരിക്കുന്നത്.

1,25,200 പേര്‍ക്ക് ഇതിനകം ഈ പ്രതിരോധ ഔഷധം നല്‍കിയിട്ടുള്ളതായി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. പ്രതിരോധ മരുന്ന് സ്വീകരിച്ചവരില്‍ തിരഞ്ഞെടുക്കപ്പെട്ട ആയിരം പേരെ മെഡിക്കല്‍ കോളജ് നിരീക്ഷിക്കുകയും പ്രതിരോധ മരുന്നിന്റെ ഫലപ്രാപ്തി ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കിടയില്‍ ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.