THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, February 26, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Health പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

പേരയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ്

എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് പേരയ്ക്കയിലുള്ളത്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എന്നിവയടങ്ങിയ ഫലമാണ് പേ​ര​യ്ക്ക​. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ പേരക്കായ്ക്കു പ്രത്യേക കഴിവുണ്ട്. സ്ഥിരമായി കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കും. ബുദ്ധിവികാസത്തിനും മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പേരയ്ക്ക സ്ഥിരം കഴിക്കുന്നത് നല്ലതാണ്. പേരയ്ക്ക കഴിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെയ്യാൻ സഹായിക്കുന്നു. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കുറയുന്നു.

രക്തസമ്മർദം നിയന്ത്രിക്കാൻ പേരയ്ക്ക ഏറെ മുന്നിലാണ്. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ​ഗുണം ചെയ്യും.പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ർ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കം.

പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments