THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ കൊന്ന് കുഴിച്ച് മൂടി

ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ കൊന്ന് കുഴിച്ച് മൂടി

ഗാന്ധിനഗര്‍: സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ഡോളി ടൗണിലാണ് കൊലപാതകം നടന്നത്. രശ്മി കട്ടാരിയ എന്ന യുവിതയാണ് കൊല്ലപ്പെട്ടത്. രശ്മിയെ കൊന്ന ശേഷം യുവതിയുടെ പിതാവിന്റെ ഫാമില്‍ തന്നെ കുഴിച്ചിടുകയായിരുന്നു

നവംബര്‍ 14നാണ് രശ്മിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്. മൂന്നുവയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളുടെ വീട്ടില്‍ ഉപേക്ഷിച്ച ശേഷമാണ് രശ്മി കാമുകനൊപ്പം പോയത്. ക ഴിഞ്ഞ അഞ്ച് വര്‍ഷമായി ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവുമായി രശ്മി പ്രണയത്തിലുമായിരുന്നു. ഈ വിവരം മാതാപിതാക്കള്‍ പൊലീസിന് കൈമാറി. ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്.

പൊലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ കാര്യം ഇയാള്‍ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയിരുന്നു. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. അതേസമയം കൊലപാതകത്തില്‍ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments