ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകർന്ന് റാഫേൽ യുദ്ധ വിമാനങ്ങളുടെ മൂന്നാംബാച്ച് ഇന്ന് ഇന്ത്യയിലെത്തി. മൂന്ന് റാഫേൽ വിമാനങ്ങളാണ് ഫ്രാൻസിൽ നിന്ന് ഇന്ന് എത്തിയത്. യു.എ.ഇയിൽ നിന്ന് ഇന്ധനം നിറച്ച വിമാനം രാത്രി പതിനൊന്ന് മണിയോടെ ഗുജറാത്തിലെ ജാംനഗറിൽ ലാൻഡ് ചെയ്തു. മൂന്നെണ്ണം കൂടി എത്തുന്നതോടെ വ്യോമസേനയിലെ റാഫേൽ വിമാനങ്ങളുടെ എണ്ണം 11 ആകും. 36 റാഫേൽ വിമാനങ്ങൾ വാങ്ങാനാണ് 2016 സെപ്തംബറിൽ ഇന്ത്യയും ഫ്രാൻസുമായി 59000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങൾ കഴിഞ്ഞ വർഷം ജൂലായിൽ അംബാല എയർ ബേസിൽ എത്തിച്ചിരുന്നു. രണ്ടാംബാച്ചിലെ മൂന്ന് യുദ്ധ വിമാനങ്ങൾ കഴിഞ്ഞ നവംബറിലും എത്തി.
വ്യോമസേനയ്ക്ക് കരുത്ത് കൂട്ടാൻ മൂന്ന് റഫേൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി
By globalindia
0
38
RELATED ARTICLES
അമേരിക്കന്‍ മലയാളി സമൂഹത്തിലെ കള്ള കോര്‍പ്പറേറ്റുകളെയും വ്യക്തികളെയും തിരിച്ചറിയുക, വഞ്ചിതരാവാതിരിക്കുക
globalindia - 0
ജെയിംസ് കൂടല്‍
ജനിച്ച മണ്ണും ജീവിക്കുന്ന ദേശവും യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം കച്ചവടത്തിനും പ്രശസ്തിക്കും വേണ്ടി വഴിവിട്ട് വാണിഭം ചെയ്യുന്ന ചിലരുടെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. കേവലമായ സാമ്പത്തിക-കസേര നേട്ടത്തിനായി കേരള സര്‍ക്കാരിനെയും നാട്ടിലെ...
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
globalindia - 0
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയം ഗുജറാത്തിൽ ഔദ്യോഗികമായി തുറന്നു. ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ്...
ആലപ്പുഴയിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: പിന്നിൽ മതഭീകരവാദികൾ :മന്ത്രി വി മുരളീധരൻ
globalindia - 0
കോട്ടയം; ആലപ്പുഴ വയലാറിൽ ആർ. എസ് .എസ് മുഖ്യശിക്ഷക് നന്ദു ആർ കൃഷ്ണയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രംഗത്ത്. നന്ദുവിന്റെ കൊലപാതകത്തിന് പിന്നിൽ മതഭീകരവാദികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തിൽ മൂന്ന്...