THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മുംബൈ വിമാനത്താവളത്തിൽ എയർ ആംബുലൻസിന്റെ അടിയന്തര ലാൻഡിങ്

മുംബൈ വിമാനത്താവളത്തിൽ എയർ ആംബുലൻസിന്റെ അടിയന്തര ലാൻഡിങ്

മുംബൈ: രോഗി ഉൾപ്പെടെ അഞ്ച് പേരുമായി നാഗ്പൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോയ എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇടിച്ചിറക്കി. ലാൻഡ് ചെയ്തപ്പോൾ വിമാനത്തിന്റെ ടയറുകൾ തെറിച്ച് പോയതിനാൽ ബെല്ലി ലാൻഡിങ് ആയിരുന്നു.

വിമാനത്തിൽ ഉണ്ടായിരുന്നു രോഗി ഉൾപ്പെടെ ഉണ്ടായിരുന്ന അഞ്ച് പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. സാങ്കേതിക തകരാർ അനുഭവപ്പെട്ടതിന് തുടർന്ന് വഴി മാറ്റി മുബൈ വിമാനത്താവളത്തിലേക്ക് ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തപ്പോൾ ടയറുകൾ ഊരി തെറിച്ച പോകുകയായിരുന്നു എന്നാണ് ഔദ്യോഗികമല്ലാത്ത റിപ്പോർട്ടുകൾ അറിയിക്കുന്നത്. വിമാനം മുംബൈയിൽ ഇടച്ചിറക്കിയതിന് ശേഷം തീ പിടുത്തം ഉണ്ടാകാതിരിക്കാൻ ഉടൻതന്നെ വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ ഉടപ്പെട്ട് ക്രമീകരണങ്ങൾ സജ്ജമാക്കുകയും ചെയ്തു.

മുംബൈ വിമാനത്താവളത്തിന്റെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച രാത്രി 21.09 മണിക്ക് രണ്ട് ക്രൂ മെമ്പർമാരും ഒരു രോഗിയും, രോഗിയുടെ കൂടെയുള്ള ആളും ഡോക്ടറുമുൾപ്പെടെയുള്ള അഞ്ചംഗ സംഘം സഞ്ചരിച്ച എയർ ആംബുലൻസ് അടിയന്തരമായി ബെല്ലി ലാൻഡിങ് ചെയ്തു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി ഫോം അടിക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.

ഹരിയാനയിലെ ഗുരുഗ്രാമിലാ സ്വകാര്യ ഏജൻസിയുടെ ജെറ്റ് സേർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments