THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യയ്ക്ക് സഹായവുമായി അബുദബി ക്ഷേത്രം

ഇന്ത്യയ്ക്ക് സഹായവുമായി അബുദബി ക്ഷേത്രം

അബുദബി : ഇന്ത്യയിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾക്ക് സഹായവുമായി അബുദബിയിലെ ഹിന്ദു ക്ഷേത്രം. ബിഎപിഎസ് ഹിന്ദു ക്ഷേത്രത്തിൽ നിന്ന് അയച്ച ഓക്സിജനും കോവിഡ് ചികിത്സക്കായിട്ടുള്ള മെഡിക്കൽ ആദ്യ ഘട്ട ഉപകരണങ്ങളും ഇന്ത്യയിൽ എത്തിച്ചു.

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രമാണ് ബിഎപിഎസ് ഹിന്ദു ക്ഷേത്രം. രണ്ടാം കോവിഡ് തരംഗത്തിൽ തകർന്നടിഞ്ഞ ആരോഗ്യ മേഖലയ്ക്കായി ആദ്യ ഘട്ടമായി കോൺസൻട്രേറ്ററും, സിലിണ്ടറുകളും ടാങ്കു കൾക്കുമാെപ്പം കോവിഡ് ചികിത്സക്കാവശ്യമായിട്ടുള്ള മെഡിക്കൽ സാമഗ്രികളും ആദ്യ ഘട്ടത്തിൽ എത്തിച്ചിട്ടുണ്ട്.

ബിഎപിഎസിലെ 25 സന്നദ്ധ പ്രവർത്തകരും ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരുമാണ് സഹായമെത്തിക്കുന്നതിന് മുൻകൈ എടുത്തിരിക്കുന്നത്. വരും ആഴ്ചകളിൽ ഇന്ത്യയിലേക്കുള്ള സഹായങ്ങൾ വർധിപ്പിക്കുമെന്ന് ക്ഷേത്രം അധികാരികൾ അറിയിച്ചു.അബുദാബിയിൽ നിന്ന് അയച്ച ആദ്യ ക്രൈയോജിനിക്ക് ടാങ്ക് വെള്ളിയാഴ്ച ഇന്ത്യയിൽ എത്തി. ഗുജറാത്തിലെ സർക്കാർ-സർക്കാർ ഇതര ആശുപത്രികളിലുമായി 44 മെട്രിക് ടൺ ഓക്സിജനാണ് എത്തിച്ചിരിക്കുന്നത്.

ട്രാൻസ് വേൾഡ് എന്ന് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വരുന്ന ആഴ്ചകളിൽ 440 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കാനാണ് ക്ഷേത്രത്തിന്റെ ഭാരവാഹികൾ ലക്ഷ്യമിടുന്നത്. ഇത് കൂടാതെ ദുബായ് ആസ്ഥാനമായി പ്രർത്തിക്കുന്ന ഗ്ലോബൽ ഗ്യാസ്ല ഗ്രൂപ്പ് നൽകുന്ന 16,000 ഓക്സിജൻ നിറച്ച സിലണ്ടറുകളും ആയിരം കോൺസൻട്രേറ്ററുകളും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

ബിഎപിഎസിന്റെ കീഴിലുള്ള ആശുപത്രികളിലും മറ്റ് കോവിഡ് ചികിത്സ കേന്ദ്രങ്ങളിലുമായി കഴിയുന്ന നാലായിരത്തോളം കോവിഡ് രോഗികളുടെ ചികിത്സ സഹായവും എത്തിച്ചു എന്ന് ക്ഷേത്രത്തിന്റെ ചെയർമാൻ അശേക് കൊട്ടെച്ചാ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments