THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്ഥിതി അതീവ ഗുരുതരം: നാലു ലക്ഷം കടന്ന് കൊവിഡ് ബാധിതർ

സ്ഥിതി അതീവ ഗുരുതരം: നാലു ലക്ഷം കടന്ന് കൊവിഡ് ബാധിതർ

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. നാല് ലക്ഷത്തിലധികം പേര്‍ക്ക് ഇന്നും രോഗം സ്ഥിരീകരിച്ചു. മൂവായിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് കണക്ക് നാല് ലക്ഷം കടക്കുന്നത്. 3,915 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 36,45,165 പേരാണ്.

രാജ്യത്ത് ഇതുവരെ 2,14,91,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേര്‍ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആയി. 16,49,73,058 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments