THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്ത്യയിൽ കൊറോണ വ്യാപനം കുറയുന്നു; 41,100 പേര്‍ക്ക് കോവിഡ്

ഇന്ത്യയിൽ കൊറോണ വ്യാപനം കുറയുന്നു; 41,100 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. 447 പേര്‍ ഇന്ന് മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000ത്തില്‍ താഴെയാണ്. ഒരു ഘട്ടത്തില്‍ 1,000ത്തിന് മുകളിലായിരുന്ന പ്രതിദിന മരണ നിരക്ക് 600ല്‍ താഴെയെത്തിയതും ആശ്വാസമാണ്.

അതേസമയം, രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 88 ലക്ഷം കടന്നു. ഇതുവരെ 88,14,579 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5 ലക്ഷത്തില്‍ താഴെയാണ്. 4,79,216 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 82 ലക്ഷം കടന്നു. 82,05,728 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,29,635 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments